ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ കുടിശികയുടെ കണക്ക് പുറത്തുവിട്ട് സര്‍വകലാശാല

ന്യൂഡല്‍ഹി : ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭക്ഷണ കുടിശികയുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സര്‍വകലാശാലാ അധികൃതര്‍. 17 ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഭക്ഷണ കുടിശിക 2,79,33,874 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം കണക്കുകള്‍ പുറത്തുവിട്ടത് ദുരുദ്യേശ്യപരമാണെന്നും ലാഭ രഹിത-നഷ്ട രഹിത വ്യവസ്ഥയിലാണ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. മെസ്സിലെ പണം വിദ്യാര്‍ത്ഥികള്‍ നല്‍കാറുണ്ടെന്നും വൈകുന്നത് സ്വാഭാവികമെന്നും വിദ്യര്‍ത്ഥികള്‍ പറഞ്ഞു. തുടര്‍ന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല അധികൃതര്‍ ഭീഷണി മുഴക്കുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചൂണ്ടിക്കാട്ടി.

Comments are closed.