മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വകലാശാല എടുക്കേണ്ട നടപടികള്‍ ഇന്ന് സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: 2016 മുതല്‍ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ മാര്‍ക്കില്‍ തിരിമറി നടത്തിയതില്‍ കേരളസര്‍വകലാശാല എടുക്കേണ്ട നടപടികള്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുന്നതാണ്.

കൂടാതെ കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകന്‍ . അസി. പ്രൊഫസര്‍ ഡോ. ജോണ്‍സണ്‍ മോശമായി പെരുമാറുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയും സിന്‍ഡിക്കേറ്റ് പരിഗണിക്കുന്നതാണ്. പരീക്ഷക്ക് ശേഷം പാസ് ബോര്‍ഡ് നിശ്ചയിച്ച മോഡറേഷന്‍ മാര്‍ക്കിലും അധികം മാര്‍ക്ക് സര്‍വ്വകലാശാലയുടെ സിസ്റ്റത്തിലെ സോഫ്റ്റ് വെയര്‍ വഴി നല്‍കുകയായിരുന്നു.

ഇതില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. തുടര്‍ന്ന് ഡോ ജോണ്‍സണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയാണ്. മാര്‍ക്ക് ദാന വിവാദം പുറത്ത് വന്ന ശേഷം നടക്കുന്ന സിന്‍ഡിക്കേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കൂടുതല്‍ നടപടി, സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരണം എന്നിവ പരിഗണിക്കുന്നതാണ്.

Comments are closed.