ഹിന്ദുക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഒവൈസിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു

ഹൈദരാബാദ്: മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ആള്‍ ഇന്ത്യാ മജിലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമിന്‍ എംഎല്‍എ അഖ്ബറുദീന്‍ ഒവൈസിക്കെതിരെ കേസെടുക്കാന്‍ തെലുങ്കാനയിലെ പ്രാദേശിക കോടതി സൈദാബാദ് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

2013ല്‍ നടത്തിയ പ്രസംഗത്തില്‍ 15 മിനിട്ട് പോലീസ് ഒഴിവാക്കി തന്നാല്‍ മുസ്ലീമുകള്‍ 100 കോടി ഹിന്ദുക്കളെ കൊന്നൊടുക്കുമെന്ന് ഒവൈസി പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇത് ആവര്‍ത്തിച്ച് ഒവൈസി തന്റെ ’15 മിനിട്ട് ധാരാളം ‘ മുന്നറിയിപ്പിന്റെ ആഘാതം മറികടക്കാന്‍ ആര്‍എസ്എസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു.

’15 മിനിറ്റ് ധാരളം’ എന്ന പ്രയോഗം ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ്് കേസെടുത്തത്. കൂടാതെ ബജരംഗദള്‍, വിശ്വഹിദു പരിഷത് അടക്കമുള്ള സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷം ജൂലൈ 23ന് തന്റെ വിവാദമായ കോടതി നിര്‍ദ്ദേശം നടത്തിയത്.

ഒവൈസിക്കെതിരെ കേസെടുത്ത് ഡിസംബര്‍ 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈദരാബാദ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റണ്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്തിനാണ് അവര്‍ (ആര്‍എസ്എസ്) എന്നെ വെറുക്കുന്നത് ? ഞാന്‍ മുന്‍പ് നടത്തിയ 15 മിനിട്ട് പ്രയോഗത്തിന്റെ ആഘാതം മറികടക്കാന്‍ അവര്‍ക്ക് കഴിയാഞ്ഞിട്ടാണത് ഇതായിരുന്നു ഒവൈസിയുടെ വിവാദ പ്രസംഗം.

Comments are closed.