വാളയാര്‍ കേസില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: വാളയാര്‍ കേസന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കേസ് കോടതിയില്‍ നിലനില്‍ക്കാത്തതും കേസില്‍ പ്രതികള്‍ പുറത്തിറങ്ങിയതും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു.

സി.ബി.ഐ അന്വേഷണമാണ് കേസില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്നതാണ് സര്‍ക്കാര്‍ പറയുന്നത്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനുമായ പി.കെ. ഹനീഫയായിരിക്കും അന്വേഷണകമ്മിഷന്‍.

Comments are closed.