അയോധ്യയില്‍ ശ്രേഷ്ഠമായ ക്ഷേത്രം വരണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് സച്ചിന്‍ പൈലറ്റ്

ജെയ്പൂര്‍: സുപ്രീം കോടതി വിധിവന്ന് ദിവസങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രേഷ്ഠമായ ക്ഷേത്രം വരണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് എന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധി എല്ലാവര്‍ക്കും സ്വീകാര്യമാണ്.

ഇനി ഇതില്‍ ചൊല്ലിയുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം, വിധിയില്‍ തങ്ങള്‍ ബഹുമാനിക്കുകയും തീരുമാനം സംരക്ഷിക്കണമെന്നും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഈ കേസില്‍ കഴിഞ്ഞ 30 വര്‍ഷക്കാലമായി രാഷ്ട്രീയം കളിക്കുകയാണ്. ഇനിയും അത് കൊണ്ട് ആര്‍ക്കും ഗുണമുണ്ടാകില്ലെന്ന് മനസ്സിലായെന്ന് ആരുടേയും പേരെടുത്ത് പറയാതെ അദ്ദേഹം അറിയിച്ചു.

Comments are closed.