മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു.

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഇന്ന് പുലര്‍ച്ചെ എത്തിയാണ് ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.

ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ജനം പിന്തുണച്ചത് ബിജെപിയെയാണെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എന്‍സിപി ബിജെപിയെ പിന്തുണച്ചത്. മഹാരാഷ്ട്രയില്‍ എന്‍സിപി – ശിവസേന – കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

അഞ്ച് വര്‍ഷവും ശിവസേനയുടെ മുഖ്യമന്ത്രി തന്നെ ഭരിക്കുമെന്ന് ശിവസേന ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. ശിവസേനക്കൊപ്പം അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ബിജെപി – എന്‍സിപി സര്‍ക്കാര്‍ രൂപീകരണം. വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരിനെയെന്ന് അജിത് പവാര്‍ പറഞ്ഞിരുന്നു.

Comments are closed.