എന്തായാലും ശിവസേണയുമായി സര്‍ക്കാരുണ്ടാക്കാതെ പോയല്ലോ രമേശ് ചെന്നിത്തല

കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന സാഹചര്യം ഒഴിവായതില്‍ സന്തോഷമുണ്ടെന്നും ബി.ജെ.പിയുമായി ചേര്‍ന്ന എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരുന്നതില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

എനിക്ക് വലിയ ആശ്വാസമുണ്ടാക്കുന്ന കാര്യമാണ്. എന്തായാലും ശിവസേണയുമായി സര്‍ക്കാരുണ്ടാക്കാതെ പോയല്ലോയെന്നും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയുമായി ചേര്‍ന്ന എന്‍.സി.പിയുടെ മന്ത്രിമാരെ പുറത്താക്കുകയോ അവര്‍ രാജിവയ്ക്കുകയോ വേണം. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറയുന്നു.

Comments are closed.