ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് ത്രികക്ഷി നേതൃയോഗം ഏകകണ്ഠമായി തീരുമാനിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് തീരുമാനമായി. തുടര്‍ന്ന് ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ശരദ് പവറുമായി ഇന്നലെ ദീര്‍ഘമായ ചര്‍ച്ച നടത്തിയിരുന്നു.

ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്ന് ഇന്നലെ മുംബയില്‍ ചേര്‍ന്ന ത്രികക്ഷി നേതൃയോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നെന്ന് യോഗശേഷം എന്‍.സി.പി നേതാവ് ശരദ് പവാര്‍ അറിയിച്ചു. അതിനായി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കക്ഷി നേതാക്കള്‍ ഇന്നു തന്നെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടേക്കും.

രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് ഇന്നു ന്യൂഡല്‍ഹിക്ക് പോകാനിരുന്നത് ഗവര്‍ണര്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ നടക്കും.സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അഹമ്മദ് പട്ടേലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാലുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Comments are closed.