യോഗം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരുടെ കോടാലിക്കൈകളായി മാറുന്നവര്‍ നിരാശപ്പെടേണ്ടി വരും തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാനും തളര്‍ത്താനും ഒരു ശക്തിക്കും കഴിയില്ലെന്നും യോഗം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരുടെ കോടാലിക്കൈകളായി മാറുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്നും യോഗം യൂത്ത് മൂവ്‌മെന്റ് തിരുവിതാംകൂര്‍ മേഖലയുടെ ‘യുവയോഗം 2019’ ശില്പശാല ഉദ്ഘാടനം ചെയ്യവേ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറയുകയായിരുന്നു.

യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍മാരായ പച്ചയില്‍ സന്ദീപ്, എബിന്‍ അമ്പാടിയില്‍, വിപിന്‍ രാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ വനജ വിദ്യാധരന്‍, എന്‍. സുന്ദരേശന്‍, കെ.ഡി. രമേശ്, എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രമോദ് കണ്ണന്‍, യൂത്ത് മൂവ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സിനില്‍ മുണ്ടപ്പള്ളി, അജി, സുരേന്ദ്രന്‍ പരുത്തിപ്പള്ളി, കെ. പത്മകുമാര്‍, സജീവ് കല്ലട, സൈബര്‍ സേന ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍, ഡി. പ്രേംരാജ്, എന്‍. രാജേന്ദ്രന്‍, സന്തോഷ് ശാന്തി, ബാബു കടുത്തുരുത്തി, ബേബി റാം എന്നിവര്‍ പങ്കെടുത്തു. പി.ടി. മന്മഥനും കെ.ഡി. രമേശും ക്ലാസ് നയിച്ചിരുന്നു.

അതേസമയം ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്ത ഒരുമയുടെ തത്വദര്‍ശനത്തിലൂടെ മാത്രമേ സമുദായം നന്നാകൂ. ഭാരതത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂലസ്ഥാനം അരുവിപ്പുറം ക്ഷേത്രമാണ്. അവിടെ ഗുരു ഉയര്‍ത്തിയ സാമൂഹ്യ നീതിയുടെ ശംഖനാദമാണ് യോഗത്തിന്റെ കുതിപ്പിനു ശക്തി നല്‍കുന്നതെന്നും തുഷാര്‍ വ്യകതമാക്കി.

Comments are closed.