രാജസ്ഥാനിലെ നഗൂരിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: രാജസ്ഥാനിലെ നഗൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ രണ്ട് മിനി ബസുകള്‍ അപകടത്തില്‍പെട്ടു. തുടര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലുള്ള ഒരു ആത്മീയ ആശ്രമത്തിലേക്ക് പോയ ലാത്തൂര്‍, ഷോലാപുര്‍ എന്നിവിടങ്ങളില്‍ ഉള്ളവരാണ് അപകടത്തില്‍പെട്ടത്.

നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള ഒരു മരത്തില്‍ ഇടിച്ചു. പിന്നാലെ വന്ന രണ്ടാമമത്തെ ബസും ഇതോടെ നിയന്ത്രണം വിട്ട് ഇടിച്ചിരുന്നു. ഹനുമാന്‍ഘട്ട് മെഗാ ഹൈവേ കടക്കുന്നതിനിടെ മുന്നില്‍ പെട്ട കാളയെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. മരിച്ചവരില്‍ നാലു സ്ത്രീകളും ഒരു കുട്ടിയുമുണ്ടായിരുന്നു.

Comments are closed.