ജഡേജയുടെ ഫിറ്റ്‌നസിനെ പുകഴ്ത്തി കോലി

കൊല്‍ക്കത്ത: കോലിയും ജഡേജയും ഋഷഭ് പന്തും ഒരുമിച്ച് ഓടുന്ന ചിത്രം പങ്കുവെച്ച് ഫിറ്റ്‌നെസിന്റെ കാര്യത്തിലും രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന താരമാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നു.

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിനുശേഷം കോലി ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ജഡേജയുടെ ഫിറ്റ്‌നസിനെ പുകഴ്ത്തുന്നത്. ടീമിന്റെ പരിശീലന സെഷനുകള്‍ ശരിക്കും ആസ്വാദ്യകരമാണെന്നും പരിശീലനത്തിന് ജഡ്ഡുവും ഉണ്ടെങ്കില്‍ ഒരിക്കലും അവനെ ഓടിത്തോല്‍പ്പിക്കാനാവില്ലെന്നും കോലി ട്വീറ്റില്‍ പറയുന്നു.

Comments are closed.