കോണ്‍ഗ്രസിന്റെ മനോഭാവം രാജ്യത്തെ മുറിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

റാഞ്ചി: ജാര്‍ഖണ്ഡിലെ ദല്‍ടോണ്‍ഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി അയോധ്യാ പ്രശ്നം കോണ്‍ഗ്രസിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരിഹരിക്കാമായിരുന്നെന്നും എന്നാല്‍ വോട്ട് ബാങ്കിനെ ഭയന്ന് കോണ്‍ഗ്രസ് അത് ചെയ്തില്ലെന്നും മോഡി പറഞ്ഞു.

കൂടാതെ കോണ്‍ഗ്രസിന്റെ മനോഭാവം രാജ്യത്തെ മുറിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് അയോധ്യാ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകാതിരുന്നത് സമൂഹത്തിലും സമുദായങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പിന് ഇടയാക്കി. എന്നാല്‍ തന്റെ സര്‍ക്കാര്‍ ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നവംബര്‍ ഒന്‍പതിനാണ് അയോധ്യാ കേസില്‍ വിധി വന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി വിട്ടുകൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ബാബ്റി മസ്ജിദ് നിര്‍മ്മിക്കാന്‍ മറ്റൊരിടത്ത് അഞ്ചേക്കര്‍ സ്ഥലം അനുവദിക്കാനും സുപ്രീം കോടതി ഉത്തരവായി.

അയോധ്യാ കേസില്‍ സുപ്രീം കോടതി നടപടികള്‍ പതിറ്റാണ്ടുകള്‍ നീളാന്‍ കാരണം കോണ്‍ഗ്രസ് ആണെന്നായിരുന്നു അമിത് ഷായും പറഞ്ഞിരുന്നത്. തുടര്‍ന്ന് അയോധ്യ കേസില്‍ വിധി വന്ന ശേഷവും അത് പ്രചരണായുധമാക്കുകയാണ് ബി.ജെ.പി നേതാക്കള്‍.

Comments are closed.