ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടതായി ആരോപണം

തിരുവനന്തപുരം :ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ആരോപണവുമായെത്തിയതിനെത്തുടര്‍ന്ന് ക്രമസമാധാന വിഭാഗം എഡിജിപി കേസ് അന്വേഷിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഒരു ബോക്സ് അരവണയുമായി വീട്ടില്‍ മടങ്ങി എത്തിയശേഷം ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞതിന് ശേഷമാണ് പല്ലിയെ കണ്ടതെന്നുമാണ് അറിയുന്നത്.

Comments are closed.