ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ CBR250R-ന്റെ വിൽപ്പനയിൽ ഇടിവ്

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ CBR250R-ന്റെ വിൽപ്പനയിൽ ഇടിവ്. 2019 ഒക്ടോബറിൽ CBR250R-ന്റെ വെറും എട്ട് യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്.

എക്കാലത്തെയും താഴ്ന്ന വിൽപ്പനയാണ് ഹോണ്ടയ്ക്ക് ഉണ്ടായിരിക്കുന്നത്. 2011 മാർച്ചിൽ ആണ് CBR250R-നെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അക്കാലത്ത്, ജാപ്പനീസ് ബ്രാൻഡിന്റെ മുൻനിര സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളിന്റെ ഉയർന്ന എബിഎസ് പതിപ്പിന് 1.77 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.51 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.

കാലക്രമേണ, വില യഥാക്രമം എബി‌എസ് മോഡലിന് 1.94 ലക്ഷം രൂപയും എബി‌എസ് ഇതര പതിപ്പുകൾ‌ക്ക് 1.65 ലക്ഷം രൂപയായും ഉയർന്നു. ഹോണ്ടയുടെ വലിയ സ്‌പോർട്‌സ്-ടൂറർ മോഡലായ VFR1200F-ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത CBR250R തുടക്കത്തിൽ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

എന്നിരുന്നാലും എട്ട് വർഷത്തിനിടയിൽ CBR250R-ന് പരിമിതമായ പരിഷ്ക്കരണങ്ങൾ ലഭിച്ചു. അതേസമയം എതിരാളി മോഡലുകൾ‌ മാർ‌ക്കറ്റ് ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി പതിവായി നവീകരിക്കുകയും വ്യക്തമായ മേൽകൈ നേടുകയും ചെയ്തു. വാസ്തവത്തിൽ, നിലവിലെ CBR250R-ന് വെറും കളർ / ഗ്രാഫിക്സ് പരിഷ്ക്കരണങ്ങളും ഒരു പൂർണ്ണ-എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റിനും മാത്രമാണ് ലഭിച്ചത്.

ഇത് ഇപ്പോൾ എല്ലാ ഹോണ്ട ഇരുചക്ര വാഹന ഉൽപ്പന്നങ്ങൾക്കും ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു. അതേസമയം, പുതിയതും മികച്ചതുമായ ഹോണ്ട CB300R 2019 ഒക്ടോബറിൽ 75 യൂണിറ്റ് വിൽപ്പന നടത്തി.

2019 ഫെബ്രുവരിയിൽ അവതരിപ്പിച്ച ഈ നേക്കഡ് സ്ട്രീറ്റ് സ്പോർട്സ് മോട്ടോർസൈക്കിളിന് 2.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. CB300R ബ്രാൻഡിന്റെ വിംഗ് വേൾഡ് ഔട്ട്‌ലെറ്റുകൾ വഴി പ്രത്യേകമായി വിൽപ്പനക്കെത്തുന്നു. 300 സിസി മോട്ടോർ‌സൈക്കിൾ‌ വിഭാഗത്തിൽ‌ 75 യൂണിറ്റുകൾ‌ കാര്യമായ വിൽപ്പന അല്ലെങ്കിലും CBR250R മോഡൽ കാലഹരണപ്പെട്ടതായെന്ന് ഇത് തെളിയിക്കുന്നു.

249.6 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് CBR250R-ന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ പരമാവധി 26 bhp പവറും 22.9 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അതേസമയം 286 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ യൂണിറ്റാണ് CB300R-ന് കരുത്ത് പകരുന്നത്. CBR250R- ഉം ആയി താരതമ്യപ്പെടുത്തുമ്പോൾ, CB300R ഭാരം കുറഞ്ഞതും കരുത്തേറിയതുമാണ്.

2020 ഏപ്രിൽ ഒന്നിന് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനു മുന്നോടിയായി രണ്ട് മോട്ടോർസൈക്കിളുകളെയും ഹോണ്ട പരിഷ്ക്കരിക്കേണ്ടതായിട്ടുണ്ട്. നിലവിൽ രണ്ട് മോഡലുകളും ബിഎസ്-IV കംപ്ലയിന്റാണ്. ഹോണ്ട ഇരു മോഡലുകളും ബിഎസ്-VI-ലേക്ക് നവീകരിക്കുമോ അതോ CB300R മാത്രമായിരിക്കുമോ കമ്പനിയുടെ പരിഷ്ക്കരണ പദ്ധതിയിലുള്ളതെന്ന് വ്യക്തമല്ല.

വിപണിയിലെത്തി എട്ട് വർഷമായെങ്കിലും ഹോണ്ട CBR250R-ന് രാജ്യത്ത് ആരാധകരുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഹോണ്ട മോട്ടോർസൈക്കിൾ ഇന്ത്യ പൂർണമായും പരിഷ്ക്കരിച്ച CBR250R-നെ അവതരിപ്പിക്കാനുള്ള നിരന്തരമായ അഭ്യർത്ഥനകൾ ഇതുവരെ കാര്യമാക്കിയിട്ടില്ല.

Comments are closed.