എംജി സര്‍വകലാശാലയില്‍ ഫലം വരുന്നതിന് ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി

കോട്ടയം: എംജി സര്‍വകലാശാലയില്‍ ഫലം വരുന്നതിന് മുമ്പ് ചട്ടവിരുദ്ധമായി എംകോമിന്റെ 31 ഉത്തരക്കടലാസുകള്‍ ആവശ്യപ്പെട്ട സിന്‍ഡിക്കേറ്റംഗം ഡോ പ്രഗാഷ്, പരീക്ഷാവിഭാഗത്തില്‍ നിന്നെടുത്തത് 54 എണ്ണമാണന്ന് കണ്ടെത്തി. അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ഫാള്‍സ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ ആര്‍ പ്രഗാഷിന് നല്‍കാന്‍ വൈസ് ചാന്‍സിലര്‍ ഒപ്പിട്ട് കത്ത് നല്‍കിയത് ഒക്ടോബര്‍ നാലിന്.

എംകോമിന്റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ ആര്‍ പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അന്ന് ഫലം പ്രസിദ്ധീകരിക്കാത്ത കോന്നി എസ്എഎസ് കോളേജിലെയും സെന്റ് തോമസ് കോളേജിലെയും പേപ്പറുകള്‍ ഉള്‍പ്പെടുന്നു.

മൂന്ന് കമ്പ്യൂട്ടറുകളില്‍ നിന്നാണ് കത്ത് പുറത്ത് പോയതെന്ന കണ്ടെത്തലില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സിന്‍ഡിക്കേറ്റംഗങ്ങളില്‍ നിന്ന് താക്കീതുണ്ടായി. ഉത്തരക്കടലാസുകള്‍ മടക്കി നല്‍കിയെന്ന് സിന്‍ഡിക്കേറ്റംഗം ഡോ പ്രഗാഷ് പറയുമ്പോഴും ഈ വിഭാഗത്തില്‍പ്പെട്ട എംകോം നാലാം സെമസ്റ്ററിന്റെ ഒരു പേപ്പറായ ടാക്‌സേഷന്റെ ഫലം ഇന്ന് വരെ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലയ്ക്ക് ആയിട്ടില്ല.

Comments are closed.