മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാരെ ലമണ്‍ ട്രീ ഹോട്ടലിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്രയില്‍ സംസ്ഥാനത്ത് വിശ്വാസവോട്ടെടുപ്പ് നടത്തുന്ന വിഷയത്തില്‍ സുപ്രീംകോടതി നാഴെ ഉത്തരവ് പയാന്‍ മാറ്റിവെച്ചതിനു പിന്നാലെ ശിവസേന എംഎല്‍എമാരെ വീണ്ടും ഹോട്ടലില്‍ നിന്ന് ലമണ്‍ ട്രീ ഹോട്ടലിലേക്ക് മാറ്റി.

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ അടിയന്തിരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 പേരുടെ പിന്തുണയാണ്. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം എംഎല്‍എമാരാണുള്ളത്. എന്നാല്‍ ഉത്തരവ് പറയാന്‍ കോടതി നാളത്തേക്ക് മാറ്റി.

Comments are closed.