കെ എ എസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യം ചോദിക്കില്ലെന്ന പി എസ് സി ക്കെതിരെ വിളക്കേന്തി സമരം

തിരുവനന്തപുരം: കെ എ എസ് പരീക്ഷയ്ക്ക് നേരത്തെ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തെ തുടര്‍ന്ന് ചോദ്യപേപ്പര്‍ മലയാളത്തില്‍ നല്‍കുമെന്ന് പി എസ് സി അറിയിച്ചത്.

എന്നാല്‍ ഇതിനുശേഷം നടത്തിയ കെ എ എസ് വിജ്ഞാപനത്തില്‍ അനുകൂലമായ തീരുമാനമെടുത്തില്ലെന്നതിനാല്‍ പി എസ് സി നിലപാടിനെതിരെ ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് പി എസ് സി ആസ്ഥാനത്തിനു മുന്നില്‍ വിളക്കേന്തി സമരം നടത്തുന്നു. സമരം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.

Comments are closed.