വിപണിയിലെ വിലക്കയറ്റം കോഫീ ഹൗസിലെ ചില വിഭവങ്ങളുടെ വിലയും കൂട്ടി

കോഴിക്കോട്: ഉള്ളി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് വില ഉയര്‍ന്നതോടെ കോഫീ ഹൗസിലെ ചില വിഭവങ്ങളുടെ വിലയും കൂട്ടി. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ജനങ്ങളില്‍ നിന്നും നികുതി പിരിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് മലബാര്‍ മേഖല കോഫീ ഹൗസുകള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കൂട്ടിയിരുന്നില്ല.

എന്നാല്‍, പൊതു വിപണിയിലെ വിലക്കയറ്റത്തെത്തുടര്‍ന്ന് വിലവര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് അധികൃതരുടെ അഭിപ്രായം. ചായക്കും കാപ്പിക്കും ഒരു രൂപയും മസാല ദോശക്കും നെയ്‌റോസ്റ്റിനും രണ്ട് രൂപയുമാണ് കൂട്ടിയത്.

Comments are closed.