മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍.സി.പി നേതാവ് അജിത് പവാര്‍ രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍.സി.പി നേതാവ് അജിത് പവാര്‍ രാജിവച്ചു. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇന്ന് മൂന്നരയ്ക്ക് ഫഡ്‌നാവിസ് മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.

Comments are closed.