അല്‍ഖസീം പ്രവിശ്യയില്‍ 2,000 വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു

റിയാദ്: അല്‍ഖസീം യൂനിവേഴ്‌സിറ്റിയില്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങി ആറുമാസത്തിനുള്ളില്‍ 2,000 വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതായി വിവരം. എല്ലാവര്‍ക്കും കൂടി 40,500 മണിക്കൂര്‍ തിയറി ക്ലാസിനും 30,000 മണിക്കൂര്‍ പ്രായോഗിക പരിശീലനത്തിനും ചെലവഴിച്ചു. ഒരേസമയം 30 കാറുകള്‍ ഓടിക്കാന്‍ സൗകര്യമുള്ള പ്രത്യേക ട്രാക്ക് നിര്‍മിച്ചാണ് പ്രായോഗിക പരിശീലനം നല്‍കിയത്.

പ്രവിശ്യയില്‍ നിന്ന് വനിതാ അപേക്ഷകരുടെ ആധിക്യം മൂലം ഡ്രൈവിങ് സ്‌കൂളിന്റെ പ്രവൃത്തി ദിവസം അഞ്ചില്‍ നിന്ന് ആറായി ഉയര്‍ത്തിയാണ് തീവ്രപരിശീലനം നടത്തിയതെന്നും പരിശീലനം നേടിയ വനിതകളില്‍ 86 ശതമാനം പേരും പരീക്ഷയില്‍ ആദ്യ തവണ തന്നെ വിജയിച്ചതായും സ്‌കൂളില്‍ പരിശീലകരാകാന്‍ 70ലേറെ സൗദി വനിതകള്‍ വൈദഗ്ധ്യം നേടിയതായും സ്‌കൂള്‍ ഡയറക്ടര്‍ മാജിദ് അല്‍അന്‍സി അറിയിച്ചു.

Comments are closed.