ശബരിമല മരക്കൂട്ടത്ത് ചന്ദ്രാനന്ദന്‍ റോഡില്‍ അര്‍ധരാത്രി മരം ഒടിഞ്ഞ് വീണ് 10 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് മരക്കൂട്ടം ചന്ദ്രാനന്ദന്‍ റോഡില്‍ അര്‍ധരാത്രി മരം ഒടിഞ്ഞ് വീണ് 10 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ മുകളിലേക്ക് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്‌സ് , പൊലീസ് സേനാംഗങ്ങള്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ് , രാമു, പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനില്‍കുമാര്‍, മലപ്പുറം തിരൂര്‍ സ്വദേശി പ്രേമന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് സ്വദേശി ശ്രീനു, ആന്ധ്രാ സ്വദേശികളായ രഘുപതി, ഗുരുപ്രസാദ് എന്നിവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Comments are closed.