പോര്‍ഷ കയെന്‍ കൂപ്പെ ഡിസംബര്‍ 13-ന് ഇന്ത്യന്‍ വിപണിയില്‍

ജർമ്മൻ വാഹന ബ്രാൻഡായ പോർഷ തങ്ങളുടെ പുതിയ കയെൻ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും. പ്രധാനമായും രണ്ട് വകഭേദങ്ങളിലാകും വാഹനത്തെ വിപണിയിലെത്തിക്കുക.

ബേസ് പതിപ്പായ V6, V8 പവർ ടർബോ പതിപ്പ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് കയെന്‍ കൂപ്പെയിൽ ലഭ്യമാവുക. 680 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന V8 PHEV എഞ്ചിനോടുകൂടിയ ഉയർന്ന വകഭേദം കയെന്‍ ടർബോ എസ് ഇ-ഹൈബ്രിഡ് കൂപ്പെ പതിപ്പിനെ കമ്പനി പിന്നീട് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി‌എം‌ഡബ്ല്യു X6, X4, X2, മെഴ്‌സിഡസ് ബെൻസ് GLE കൂപ്പെ, GLC കൂപ്പെ, ഔഡി Q8 എന്നീ വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പോർഷ കയെൻ കൂപ്പെ. എന്നാൽ ചരിഞ്ഞ റൂഫും ആക്രമണാത്മക രൂപവും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

ടർബോചാർജ്ഡ് പെട്രോൾ V6 പതിപ്പ് 340 bhp കരുത്തും 450 Nm torque ഉം ഉത്പദിപ്പിക്കുമ്പോൾ ട്വിൻ-ടർബോ V8 വകഭേദം 550 bhp കരുത്തും 770 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് കാറുകളിലും ഓൾ-വീൽ ഡ്രൈവും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമാകും പോർഷ അണിനിരത്തുക.

എന്നാൽ രണ്ട് വകഭേദത്തിലും ചില മാറ്റങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. കയെന്‍ കൂപ്പെയുടെ പിന്നിൽ 18 മില്ലീമീറ്റർ വീതിയുള്ള റിയർ ട്രാക്കാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് കയെന് അതിന്റെ റൂഫിൽ സ്‌പോയിലർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും, ടെയിൽ‌ഗേറ്റിന്റെ താഴെയായി സ്ഥാപിച്ചിരിക്കുന്നു.

ടർബോ മോഡലിന് 600 ലിറ്ററും സ്റ്റാൻഡേർഡ് മോഡലിന് 625 ലിറ്റർ ബൂട്ട് സ്പേസുമാണ് പോർഷ വാഗ്ദാനം ചെയ്യുന്നത്. കയെന്‍ കൂപ്പെയ്ക്ക് ഒരു പനോരമിക് റൂഫും ലഭിക്കുന്നു. കൂടാതെ ഓപ്ഷണലായി ഒരു കാർബൺ-ഫൈബർ റൂഫും വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ കമ്പനിയെ സഹായിക്കുന്നു.

3.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പോര്‍ഷ കയെന്‍ കൂപ്പെയ്ക്ക് സാധിക്കും. പോർഷയുടെ എക്കാലത്തെയും കരുത്തേറിയ എസ്‌യുവിയാണ് ഈ വാഹനം.

കയെൻ കൂപ്പെയുടെ വിലയെക്കുറിച്ച് സൂചനകളൊന്നും ഇല്ലെങ്കിലും 1.4 കോടി രൂപ മുതലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.