എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കാണിച്ച് ത്രികക്ഷി സഖ്യ നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മുംബൈ : മഹാരാഷ്ട്രയില്‍ മൂന്ന് പാര്‍ട്ടികളുടെയും ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഇന്നലെ രാത്രി ഏഴരയോടെ 162 എം.എല്‍.എമാരെ ഇന്നലെ രാത്രി മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അണിനിരത്തി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന് പ്രഖ്യാപിച്ചു.

സേനാനേതാക്കളായ ഉദ്ധവ് താക്കറെ മകന്‍ ആദിത്യ, എന്‍.സി.പി നേതാവ് ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ജെ.പിയെയും ഗവര്‍ണറെയും വെല്ലുവിളിച്ചുള്ള ശക്തിപ്രകടനം നടത്തിയത്.

ത്രികക്ഷി സഖ്യം നീണാള്‍ വാഴട്ടെ എന്ന മുദിവാക്യവുമായി ‘ഞങ്ങളുടെ നേതാക്കള്‍ക്ക് കീഴില്‍ സത്യസന്ധരായി പ്രവര്‍ത്തിക്കും. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ല’ എന്ന് എല്ലാവരും പ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ 54 എം.എല്‍.എമാരില്‍ 51 പേരും 56 ശിവസേനയുടെ അംഗങ്ങളും കോണ്‍ഗ്രസിന്റെ 44 പേരും 11 സ്വതന്ത്രരും (ആകെ 162) അണിനിരന്നതായി നേതാക്കള്‍ പറഞ്ഞു.

‘ഗോവയില്‍ ബി.ജെ.പി ഇറക്കിയ കളി മഹാരാഷ്ട്രയില്‍ ചെലവാവില്ല.’ ശരദ് പവാര്‍’സത്യം ജയിക്കാനാണ് പോരാട്ടം. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ഒരുമിക്കുമെന്ന് ഉദ്ധവ് താക്കറെയും ‘ഗവര്‍ണര്‍, നേരിട്ടുവന്നാല്‍ താങ്കള്‍ക്ക് ഞങ്ങളുടെ എം.എല്‍.എമാരെ എണ്ണിനോക്കാമെന്ന് സഞ്ജയ് റാവുത്തും അറിയിച്ചു.

തുടര്‍ന്ന് ഗവര്‍ണര്‍ക്ക് വീണ്ടും കത്ത്162 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ത്രികക്ഷി സഖ്യ നേതാക്കള്‍ ഇന്നലെ രാവിലെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിക്ക് കത്ത് നല്‍കി. ശിവസേന 56, കോണ്‍ഗ്രസ് 44, എന്‍.സി.പി 51, സമാജ്വാദി പാര്‍ട്ടി 3, 8 സ്വതന്ത്രര്‍ എന്നാണ് പിന്തുണക്കത്തില്‍ കാണിച്ചിരുന്നത്. എല്ലാവരുടെ ഒപ്പുമുണ്ടായിരുന്നു. എന്‍.സി.പിയുടെ അജിത് പവാര്‍, അന്ന ബസ്‌നോദ്, നര്‍ഹരി സിര്‍വല്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് കത്തില്‍ ഉണ്ടായിരുന്നില്ല.

Comments are closed.