സ്റ്റേഡിയം മുതല്‍ ഹോട്ടല്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദൂരം ഓടി സ്വയം ശിക്ഷിച്ച് സ്മിത്ത്

ബ്രിസ്‌ബേന്‍: പാക്കിസ്ഥാനെതിരായ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ നാലു റണ്‍സ് മാത്രമെടുത്ത് കുറഞ്ഞ സ്‌കോറില്‍ പുറത്തായ സ്മിത്ത് മത്സരശേഷം ഹോട്ടലിലേക്ക് പോകാനുള്ള ടീം ബസ് നഷ്ടമായതിനാല്‍ സ്റ്റേഡിയം മുതല്‍ ഹോട്ടല്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദൂരം ഓടിയാണ് താന്‍ സ്വയം ശിക്ഷിച്ചതെന്ന് പറയുന്നു.

11 ഇന്നിംഗ്‌സില്‍ ഏഴാം തവണയാണ് യാസിര്‍ ഷാ സ്മിത്തിനെ വീഴ്ത്തുന്നത്. ആഷസില്‍ മിന്നും ഫോമിലായിരുന്ന സ്മിത്ത് 700ല്‍ അധികം റണ്‍സ് നേടി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നേടിയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താല്‍ ചോക്ലേറ്റ് ബാറുകള്‍ വാങ്ങി ഞാന്‍ എന്നെത്തന്നെ സന്തോഷിപ്പിക്കാറുണ്ട്. അതുപോലെ കുറഞ്ഞ സ്‌കോറില്‍ പുറത്തായാല്‍ സ്വയം ശിക്ഷിക്കാറുമുണ്ട്. ഓടിയോ, ജിമ്മില്‍ പോയോ, മറ്റെന്തെങ്കിലും ചെയ്‌തോ ആണ് അത് ചെയ്യാറുള്ളത്. പാക്കിസ്ഥാനെതിരെ കുറഞ്ഞ സ്‌കോറില്‍ പുറത്തായതിന് സ്റ്റേഡിയം മുതല്‍ ഹോട്ടല്‍ വരെ ഓടിയാണ് ഞാന്‍ സ്വയം ശിക്ഷിച്ചത്-സ്മിത്ത് പറയുന്നു.

Comments are closed.