ശബരിമലയിലേക്ക് പോകാന്‍ തൃപ്‍തി ദേശായി കേരളത്തിലെത്തി

കൊച്ചി: ശബരിമല ദര്‍ശനം നടത്തുന്നതിനായി പുലര്‍ച്ചെ നാലരയോടെ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുകയും ആലുവ റൂറല്‍ എസ്പി ഓഫീസില്‍ എത്തി ശബരിമല ദര്‍ശനം നടത്തണമെന്ന് സംഘം ആവശ്യപ്പെടുകയും തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ നിലയ്ക്കലിലേക്ക് സംഘം പുറപ്പെട്ടുവെന്നാണ് അറിവ്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്തി ദേശായി തിരിച്ച് പോയിരുന്നു. നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പറഞ്ഞിരുന്നു. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയുമായി നെടുമ്പാശ്ശേരിയില്‍ നിന്ന് നിലയ്ക്കലിലേക്ക് തൃപ്തി ദേശായിയും അഞ്ചംഗ സംഘവും തിരിച്ചെന്നാണ് അറിവ്.

Comments are closed.