തമിഴ്‍ സിനിമ- നാടക നടൻ ബാല സിങ് അന്തരിച്ചു

തമിഴ് സിനിമ- നാടക നടന്‍ ബാല സിങ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അന്തരിച്ചു. 67 വയസ്സായിരുന്ന അദ്ദേഹം ചെന്നൈ സ്വകാര്യ ആശുപ്രത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെയാണ് ബാല സിങ് കലാലോകത്ത് എത്തുന്നത്.

1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുകയും വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും തുടര്‍ന്ന് എന്‍ജികെ, മാഗമുനി, ദീന, കേരള ഹൌസ് ഉടന്‍ വില്‍പനയ്ക്ക് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു. പുതുപ്പേട്ടൈയിലെ വില്ലന്‍ കഥാപാത്രമാണ് ബാല സിങിന്റെ ഏറ്റവും മികച്ച വേഷം.

Comments are closed.