രാജസ്ഥാനില്‍ മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഭര്‍തൃപിതാവ് പീഡിപ്പിച്ചതായി പരാതി

ആള്‍വാര്‍: രാജസ്ഥാനിലെ അള്‍വാറില്‍ മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഭര്‍തൃപിതാവ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. നവംബര്‍ 22നാണ് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതെന്നും ഇതേ ദിവസം രാത്രി ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.

തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും മുത്തലാഖ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരിക്കുകയാണ്. പരിശോധന ഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും എസ്പി കുംവത്ത് അറിയിച്ചു.

Comments are closed.