ഇത് ക്ലീന്‍ ബൗള്‍ഡ് അല്ലേ : എന്‍.സി.പി നേതാവ് നവാബ് മാലിക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രിനിതിന്‍ ഗഡ്കരിയെ തിരിച്ചടിച്ച് എന്‍.സി.പി നേതാവ് നവാബ് മാലിക്ക്.

ഫഡ്നവീസ്-അജിത് പവാര്‍ സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം എന്നായിരുന്നു ഫഡ്നവീസ് സത്യപ്രതിജ്ഞ ചെയ്തതിനെ കുറിച്ച് നിതിന്‍ ഗഡ്കരി പറഞ്ഞത്. തുടര്‍ന്ന് സര്‍ക്കാര്‍ വീണുകഴിഞ്ഞപ്പോള്‍ ഗഡ്കരിയുടെ പാര്‍ട്ടിയെ പവാര്‍ ‘ക്ലീന്‍ ബൗള്‍ഡ്’ ചെയ്തുവെന്നാണ് എന്‍.സി.പി പ്രതികരിച്ചു.

‘ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്നാണ് ഗഡ്കരി പറഞ്ഞത്. പക്ഷേ ശരത് പവാര്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ആയിരുന്നുവെന്ന കാര്യം ബി.ജെ.പി മറന്നുപോയി. ഇത് ക്ലീന്‍ ബൗള്‍ഡ് അല്ലേ’ എന്നാണ് എന്‍.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞത്.

Comments are closed.