കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു

മലപ്പുറം: കുറ്റിപ്പുറത്തുള്ള കോളേജിലെ അധ്യാപികയായ യുവതിയെ പൊന്നാനിയിലെ കോളേജ് അധ്യാപകനായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു. കൂടാതെ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി തിങ്കളാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു.

ഇതിനൊപ്പം യുവതിയുടെ ഫോണ്‍ നമ്പറും അഡ്രസും നല്‍കി. ഇതോടെ യുവതിയുടെ വാട്സ്ആപ്പിലേക്കും ഫേസ്ബുക്കിലേക്കും നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് എത്തിയത്. തുടര്‍ന്ന്പ്രതിയായ യുവാവ് ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ്. വിദേശത്ത് നിന്നാണ് ഇയാള്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതെന്നും വ്യക്തമായി.

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായ യുവതി മലപ്പുറം എസ്.പിക്കും യുവതി പരാതി നല്‍കി. എന്നാല്‍ പ്രതിക്കെതിരെ കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകൂ എന്നാണ് പോലീസ് പറയുന്നത്.

Comments are closed.