രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നതിനായി ആനന്ദ് ശര്‍മ്മ, ബിനോയ് വിശ്വം, കെ.കെ.രാഗേഷ് എന്നിവരാണ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്കിയത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്കുന്നതാണ്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളാണെന്നുള്ള മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വിമര്‍ശനത്തിന് മറുപടി നല്‍കാനില്ലെന്നും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. ഏതെങ്കിലും മേഖലയില്‍ നിന്നും പിന്തുണയോ സഹായമോ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.

സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ബില്‍, ദമന്‍ദിയു ദാദ്രനഗര്‍ ഹവേലി എന്നിവയെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ലും ലോക്‌സഭയുടെ അജണ്ടയില്‍ പരിഗണിക്കുന്നുണ്ട്.

Comments are closed.