പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതം കാരണം മരിച്ചു

റിയാദ്: പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതം കാരണം മരിച്ചു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ് ടെക്നീഷ്യനാണ് ഭര്‍ത്താവ് അബ്ദുല്‍ ഹമീദ്. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൗറിനാണ് (30) ജിദ്ദയിലെ ഫ്‌ലാറ്റില്‍ മരിച്ചത്.

പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന ഭാര്യ ചൊവ്വാഴ്ച രാവിലെ അദ്ദേഹം ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഉറക്കത്തിലായിരുന്നു. അഞ്ച് വയസായ മകള്‍ മെഹ്റിന്‍ ജിദ്ദയിലെ സ്വകാര്യ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് സ്‌കൂളധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കാര്യമന്വേഷിച്ച് -ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ഭാര്യ കിടക്കയില്‍ മരിച്ചു കിടക്കുന്നത് അറിഞ്ഞത്.

Comments are closed.