കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റിന്റെ കമ്മിറ്റി പിരിച്ചുവിടുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റിന്റെ എല്ലാ തലത്തിലുമുള്ള കമ്മിറ്റികളും പിരിച്ചുവിടുന്നു. കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലക്കാരനായ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രവീന്ദ്രദാസാണ് ഈ തീരുമാനം അറിയിച്ചത്. നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം.

Comments are closed.