മാവോയിസ്റ്റ് കേസില്‍ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു

കൊച്ചി: പന്തിരാങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ പോലീസ് അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജാമ്യം നിഷേധിച്ചു. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു.

തുടര്‍ന്ന് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നില നില്‍ക്കുന്നതാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. കോഴിക്കോട് ജില്ലാ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും ഹൈക്കോടതിയില്‍ എത്തിയിരുന്നത്. കൂടാതെ കേസില്‍ ഇവര്‍ക്കൊപ്പമുള്ള മൂന്നാമന്‍ 10 കേസുകളില്‍ പ്രതിയാണെന്നും ഇവയില്‍ നാലു കേസുകള്‍ യുഎപിഎ പ്രകാരമുള്ളത് ആണെന്നും പ്രതികളുടെ മാവോ വാദി ബന്ധത്തിനുള്ള തെളിവുകള്‍ നിരത്തിയ പോലീസ് യുഎപിഎ ചുമത്താന്‍ ഉണ്ടായ സാഹചര്യവും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഇരുവരും വിദ്യാര്‍ത്ഥികളാണെന്നും മാവോ ബന്ധമില്ലെന്നും കയ്യില്‍ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങള്‍ വെച്ച് യുഎ പിഎ ചുമത്താന്‍ തക്ക കാരണമില്ലെന്നും ഇവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചിരുന്നില്ല.

Comments are closed.