പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു

കൊച്ചി: പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് തമിഴ് നാടോടി യുവതിയാണെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെ തിരിച്ചറിഞ്ഞു.

പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപയാണ് മരിച്ചത്. റോഡിനോട് ചേര്‍ന്ന് 20 മീറ്റര്‍ അകലെ ഉള്ളിലേക്കാണ് മാറിയുള്ള കടമുറിക്ക് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒരു മണിയോടെ രണ്ട് പേര്‍ ഇങ്ങോട്ടേക്ക് കയറിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തൂമ്പ എടുത്ത് യുവതിയുടെ തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നു.

ഇതിന് ശേഷം പുറത്തുവരുമ്പോഴാണ് സിസിടിവി ക്യാമറ അക്രമി ശ്രദ്ധിച്ചത്. ഇതോടെ ക്യാമറയും അക്രമികള്‍ അടിച്ചുതകര്‍ത്തത്. എന്നാല്‍ ദൃശ്യങ്ങള്‍ നശിച്ചിരുന്നില്ല. സംഭവത്തില്‍ അസം സ്വദേശിയായ തൊഴിലാളിയായ ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Comments are closed.