അഞ്ച് കോളേജുകളില്‍ ഫാര്‍മസി കോഴ്‌സുകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: സംസ്ഥാനത്തെ അഞ്ച് കോളേജുകളില്‍ ഫാര്‍മസി കോഴ്‌സുകള്‍ക്ക് പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. സെപ്തംബര്‍ 15ന് ശേഷം നടത്തിയ പ്രവേശനമാണ് സ്റ്റേ ചെയ്തത്.

സെപ്തംബറില്‍ അഫിലിയേഷന്‍ എടുത്ത മലപ്പുറം വളാഞ്ചേരി കൊച്ചിന്‍ കോളേജ് ഒഫ് എന്‍ജിനിയറിംഗ്, തിരുവനന്തപുരം കിളിമാനൂര്‍ എം.ജി.എം സില്‍വര്‍ ജൂബിലി കോളേജ് ഒഫ് ഫാര്‍മസി, കണ്ണൂര്‍ പിലാത്തറ എം.ജി.എം കോളേജ് ഒഫ് ഫാര്‍മസി, എറണാകുളം മൂവാറ്റുപുഴ എം.ജി.എം ടെക്‌നോളജിക്കല്‍ കാമ്പസ്, പുത്തന്‍കുരിശ് സി.സി.പി.എസ്.ആര്‍ എന്നീ കോളേജുകളിലെ പ്രവേശനമാണ് സ്റ്റേ ചെയ്തത്.

Comments are closed.