റോയല്‍ എന്‍ഫീല്‍ഡ് KX 838 ബോബര്‍ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കും

ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക്ക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ബോബർ സ്റ്റൈൽ മോഡലിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. KX 838 എന്ന് പേരിട്ടിരിക്കുന്ന ബോബർ മോട്ടോർസൈക്കിളിനെ 2021 EICMA-ൽ ഒരു കൺസെപ്റ്റ് പ്രൊഡക്ഷൻ പതിപ്പിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

കമ്പനിയുടെ നിലവിലെ രൂപകൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ തീർത്തും വ്യത്യസ്തമായ നൂതന ഡിസൈനാണ് ബോബർ 838. അതിനാൽ മോട്ടോർസൈക്കിളിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഏഴ് കാര്യങ്ങൾ നോക്കാം.

റോയൽ എൻഫീൽഡിൽ നിന്നുള്ള ഐതിഹാസിക മോഡലായ KX 1140-നെ അടിസ്ഥാനമാക്കി ആയിരിക്കും വാഹനത്തിന്റെ നിർമ്മാണം. എന്നാൽ ആധുനിക ഘടകങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ഡിസൈനാകും വാഹനത്തിൽ ഇടംപിടിക്കുക.

എങ്കിലും വിന്റേജ് മോട്ടോർസൈക്കിൾ മനസ്സിൽ കണ്ടാണ് എഞ്ചിൻ കാസ്റ്റിംഗും രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ബോബർ സ്റ്റൈൽ മോഡലിന് അടിവരയിടുന്ന അതേ താഴ്ന്ന സീറ്റും കൂറ്റൻ ടയറുകളും വാഹനത്തിൽ ഇടംപിടിക്കും.

വി-ട്വിൻ ലേഔട്ടുള്ള 838-സിസി എഞ്ചിനാണ് ബോബർ 838-ന് കരുത്ത് പകരുക. മികച്ച ടോർഖിനായി 80 mm ബോറും 83.8 mm സ്ട്രോക്കും ഇതിലുണ്ട്. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 100 bhp കരുത്ത് ഉത്പാദിപ്പിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്യുമെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കിയിട്ടുണ്ട്.

സിംഗിൾ സൈഡഡ് സ്വിംഗാർം, ബൈബ്രെയിൽ നിന്നുള്ള ബ്രേക്ക് കോളിപ്പറുകൾ, 7 × 2 സ്‌പോക്ക് ലേഔട്ട് ഉള്ള ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ റോയൽ എൻഫീൽഡ് ബോബർ 838-ൽ ഉൾക്കൊള്ളുന്നു.

റോയൽ‌ എൻ‌ഫീൽ‌ഡ് ഫെൻഡറുകൾക്ക് പകരം ബൈക്കിന് ഡി‌ആർ‌എല്ലുകൾക്കൊപ്പം എൽ‌ഇഡി ഹെഡ്‌ലൈറ്റുകളും വാഗ്ദാനം ചെയ്യും. ബ്ലാക്ക് എക്‌സ്‌ഹോസ്റ്റുകൾക്കൊപ്പം ഐതിഹാസിക ലുക്കിന് അടിവരയിടും

മറ്റ് ഘടകങ്ങളെപ്പോലെ റോയൽ എൻഫീൽഡ് ബോബർ 838-ക്ക്ഒരു ആധുനിക ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. സ്മാർട്ട്‌ഫോൺ സംയോജനവും ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയും മറ്റ് സവിശേഷതകളും ഇതിൽ ഉൾപ്പെടും. സ്പീഡോമീറ്റർ വിഭാഗത്തിന് മുകളിലുള്ള ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഇതിൽ ഇടംപിടിക്കുന്നു.

2160 mm നീളവും 778 mm വീതിയുമുള്ള റോയൽ എൻഫീൽഡിന്റെ ഏറ്റവും വലിയ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബോബർ 838. 760 mm സീറ്റ് ഉയരവും താഴ്ന്ന രീതിയിലുള്ള ഹാൻഡിൽബാറും സുഖപ്രദമായ റൈഡിംഗും എർഗോണോമിക്സും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

2022-ൽ ബോബർ 838 ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്തെന്നാൽ 2021 EICMA-യിൽ ബൈക്കിനെ പ്രദർശിപ്പിക്കാൻ റോയൽ എൻഫീൽഡ് അതിന്റെ നിർമ്മാണ പതിപ്പ് തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പ്രദർശിപ്പിച്ചത് മോട്ടോർസൈക്കിളിന്റെ പ്രവർത്തന പതിപ്പ് മാത്രമായിരുന്നു.

റോയൽ എൻഫീൽഡ് 650 ഇരട്ടകളിൽ നടത്തിയ അതേ തന്ത്രം വിപണിയിൽ നടപ്പിലാക്കുകയാണെങ്കിൽ ബോബർ 838-ന് ഏകദേശം അഞ്ച് ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇത് യഥാർത്ഥ ‌പ്രൊഡക്ഷൻ പതിപ്പിലേക്ക് മാറ്റുമ്പോൾ കൺസപ്റ്റ് മോഡലിൽ ഇടംപിടിച്ച ചില പ്രീമിയം ഘടകങ്ങളെ ഒഴിവാക്കുന്നതിലൂടെ വില മത്സരാധിഷ്ഠിതമായി പിടിച്ചു നിർത്താനായേക്കും.

Comments are closed.