സാമൂഹ്യമാധ്യമത്തിന്റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കെ എസ് ഹരിശങ്കര്‍

മലയാള യുവ ഗായകരില്‍ ശ്രദ്ധേയനായ എസ് ഹരിശങ്കര്‍ മതം മാറിയെന്ന് സാമൂഹ്യമാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നതിനെത്തുടര്‍ന്ന് മതം മാറിയോ എന്ന് ചിലര്‍ സംശയിക്കുകയും എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി കെ എസ് ഹരിശങ്കര്‍ രംഗത്ത് വന്നു.

എന്റെ സാമൂഹ്യമാധ്യമത്തിന്റെ പ്രൊഫൈല്‍ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. പേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ മതം മാറിയിട്ടില്ല. രാവിലെ മുതല്‍ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്. കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നായിരുന്നു പേജിന്റെ പേര് മാറ്റിയത്. ഇത് ഹാക്ക് ചെയ്യപ്പെട്ടതാണ്.- കെ എസ് ഹരിശങ്കര്‍ വ്യക്തമാക്കി.

Comments are closed.