നഗരമധ്യത്തിലെ വീട്ടില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പിഎംജിയിലെ വികാസ് ലെയിനിലെ വീട്ടില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാത്രി 10.30ഓടെയാണ് അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണുന്നത്.

എന്നാല്‍ മൃതദേഹം ആരുടേയാണെന്ന് തിരിച്ചറിഞ്ഞില്ല. ഒരു മുറിയില്‍ മാത്രമാണ് തീപിടിത്തമുണ്ടായതെന്നും ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നുമാണ് വിവരം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.

ആരാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നത് സംബന്ധിച്ച് അയല്‍ക്കാര്‍ക്കും ധാരണയില്ലാത്തതാണ് മൃതദേഹം തിരിച്ചറിയുന്നതിന് തടസം. നേരത്തെ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥയും ഭര്‍ത്താവുമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇവര്‍ താമസം മാറിയിരുന്നോയെന്നതില്‍ സ്ഥിരീകരണമില്ല.

Comments are closed.