ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോംബാക്രമണവും ആണവയുദ്ധ കുറ്റകൃത്യങ്ങളും ചിത്രീകരിക്കുന്ന കരകൗശല വസ്തുക്കളുടെയും വ്യക്തിഗത ചരിത്രങ്ങളുടെയും പ്രദര്‍ശന സ്ഥലമായ ഇവിടെയുള്ള ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കും മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ഹിരോഷിമ നഗരത്തിലെ സിറ്റിസന്‍ അഫയേഴ്‌സ് ബ്യൂറോ രാജ്യാന്തര നയതന്ത്ര വിഭാഗം ഡയറക്ടര്‍ യൂക്കോ ഷിഗെമിസു, ചീഫ് ഡോ.യാസുകോ ഒശാനെ, ഹിരോഷിമ പീസ് കള്‍ചര്‍ ഫൗണ്ടേഷന്റെ ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം ഡപ്യൂട്ടി ഡയറക്ടര്‍ കട്‌സ്‌നോബു ഹമോക എന്നിവരാണ് മുഖ്യമന്ത്രിയെയും സംഘാംഗങ്ങളെയും സ്വീകരിച്ചത്.

ജപ്പാനും ഹിരോഷിമയും സന്ദര്‍ശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങള്‍ക്കായി ദുരന്ത സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്മാരകം ആണവ യുദ്ധത്തിന്റെ ഭയാനകതയിലേക്കു ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നു. സന്ദര്‍ശനങ്ങള്‍ വൈകാരികാനുഭവം ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.