കോണ്‍ഗ്രസ് – ശിവസേന – എന്‍. സി. പി സഖ്യത്തിന്റെ ഏഴംഗ സര്‍ക്കാര്‍ അധികാരമേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ ദാദറിലെ ശിവാജി പാര്‍ക്കില്‍ മൂന്നു കക്ഷികളുടെ അരലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്നലെ വൈകിട്ട് 6.40ന് നടന്ന സത്യപ്രതിജ്ഞയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് – ശിവസേന – എന്‍. സി. പി സഖ്യത്തിന്റെ ഏഴംഗ സര്‍ക്കാര്‍ അധികാരമേറ്റു.

കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാത്ത്, നിതിന്‍ റാവത്ത്, എന്‍. സി.പിയുടെ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബാല്‍, ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിങ്ങനെ ഉദ്ധവിനു പുറമേ മൂന്ന് പാര്‍ട്ടികളിലെയും രണ്ടു മന്ത്രിമാര്‍ വീതമാണ് അധികാരമേറ്റത്.

ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടിയ ശേഷം ഡിസംബര്‍ മൂന്നാം തീയതിയോടെ മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം.

Comments are closed.