അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം : സ്‌കൂള്‍, ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് ജില്ലാ ജഡ്ജി

കൊച്ചി: ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍, ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് ജില്ലാ ജഡ്ജി. തുടര്‍ന്ന് വയനാട് ജില്ലാ ജഡ്ജി എ. ഹാരിസ് കേരള ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് റിപ്പോര്‍ട്ട് നല്‍കി.

നവംബര്‍ 20 നാണ് കുട്ടി പാമ്പുകടിയേറ്റു മരിച്ചത്. തുടര്‍ന്ന് കെല്‍സ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി ചെയര്‍മാനായ ജില്ലാ ജഡ്ജിയോടു റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടിയുടെ വീട്ടിലും സ്‌കൂളിലും സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പ്രത്യേക ദൂതന്‍ മുഖേന ജില്ലാ ജഡ്ജി സമര്‍പ്പിച്ചത്.

കുട്ടിയെ തോളിലേറ്റി രക്ഷിതാവ് തനിച്ച് ഓട്ടോയില്‍ പോകുന്ന സി.സി.ടി.വി ദൃശ്യം വേദനാജനകമാണെന്നും ട്രാഫിക് പൊലീസിന്റെ ജീപ്പ് സ്‌കൂളിലെത്തിയിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments are closed.