ഷാര്‍ജയില്‍ വിദ്യാര്‍ത്ഥികളൊരുക്കിയ മനുഷ്യ റോക്കറ്റ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി

ദുബായ്: ഷാര്‍ജ മുവൈലയിലെ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ യുഎഇക്കും ബഹിരാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറിക്കും ആദരമര്‍പ്പിച്ച് ഷാര്‍ജയില്‍ വിദ്യാര്‍ത്ഥികളൊരുക്കിയ മനുഷ്യ റോക്കറ്റ് ഗിന്നസ് റെക്കോര്‍ഡിലെത്തി. പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 11,443 വിദ്യാര്‍ഥികള്‍ ഒരുക്കിയ മനുഷ്യ റോക്കറ്റാണ് ഗിന്നസിലെത്തിയത്.

അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകമായി യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സാ അല്‍ മന്‍സൂറിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ശാസ്ത്ര മുന്നേറ്റ ഉദ്യമങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കാനായുള്ള ചടങ്ങില്‍ 25 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി.

ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഷാര്‍ജ, ഇന്ത്യ ഇന്റര്‍നാഷനല്‍ , പെയ്‌സ് ഇന്റര്‍നാഷനല്‍ ഷാര്‍ജ, ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ അജ്മാന്‍, ക്രിയേറ്റീവ് ഇംഗ്ലിഷ് സ്‌കൂള്‍ അബുദാബി, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഗിന്നസ് നേട്ടത്തിലെത്തിയത്.

Comments are closed.