മജിസ്‌ട്രേട്ടിനെ അവഹേളിച്ച കേസില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മജിസ്‌ട്രേട്ടിനെ അവഹേളിച്ച കേസില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയെന്നാരോപിച്ച് മജിസ്‌ട്രേട്ട് ദീപ മോഹനെ കൂക്കി വിളിച്ച് അവഹേളിച്ച കേസില്‍ ദീപ മോഹന്‍ നല്‍കിയ പരാതി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് വഞ്ചിയൂര്‍ പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കണ്ടാലറിയാവുന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു.

കൂടാതെ വഞ്ചിയൂര്‍ കോടതിയിലെ സംഭവങ്ങള്‍ സബോര്‍ഡിനേറ്റ് ജുഡിഷ്യറിയുടെ അന്തസും മനോവീര്യവും കെടുത്തുന്നതാണെന്നും പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് കീഴ്‌കോടതി ജഡ്ജിമാരുടെ സംഘടനയായ കേരള ജുഡിഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നിവേദനം സമര്‍പ്പിച്ചു.

Comments are closed.