ഒരു ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി കര്‍ണാടകയുടെ പേസര്‍ അഭിമുന്യു മിഥുന്‍

സൂററ്റ്: സയ്യിദ് മുഷ്താഖ് അലി ടി20 സെമി ഫൈനലില്‍ ഹരിയാനയ്ക്കെതിരെ അവസാന ഒരു ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി കര്‍ണാടകയുടെ പേസര്‍ അഭിമുന്യു മിഥുന്‍. ഹാട്രിക് ഉള്‍പ്പെടെ 20 ഓവറിന്റെ ആദ്യ നാല് പന്തിലും താരം വിക്കറ്റ് വീഴ്ത്തി. അടുത്ത പന്ത് വൈഡ് എറിഞ്ഞു.

അഞ്ചാം പന്തില്‍ ഹരിയാന താരം ജിതേഷ് സറോഹ ഒരു റണ്‍സ് നേടി. എന്നാല്‍ അവസാന പന്തിലും വിക്കറ്റ് നേടുകയായിരുന്നു. ാവര്‍ എറിയാനെത്തുമ്പോള്‍ മൂന്നിന് 192 എന്ന നിലയിലായിരുന്നു ഹരിയാന. എന്നാല്‍ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ടിന് 194 എന്ന അവസ്ഥയിലേക്കെത്തി.

Comments are closed.