ഷാര്‍ജയില്‍ വെള്ളിയാഴ്ച യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ ആരംഭിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ വെള്ളിയാഴ്ച യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ ആരംഭിക്കും. ജുവൈസ് ഷാര്‍ജ ഇന്ത്യന്‍സ്‌കൂളില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ജുവൈസിലെ ഷാര്‍ജ ഇന്ത്യന്‍സ്‌കൂള്‍ യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. രാവിലെ എട്ടുമണിമുതല്‍ രാത്രി പതിനൊന്ന് മണിവരെ മത്സരങ്ങള്‍ നീണ്ടു നില്‍ക്കും.

സെന്‍ട്രല്‍ സോണ്‍ മത്സരത്തിനുശേഷം ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ റാസ്ലഖൈമയില്‍വച്ച് നോര്‍ത്ത് സോണ്‍മത്സരം നടക്കുന്നു. അധ്യാപകര്‍ക്കായുള്ള തിരുവാതിരക്കളി, കുട്ടികളുടെ മ്യൂസിക് ബാന്‍ഡ്, സിനിമാറ്റിക് സോങ്ങ്, സോളോ സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ ഇനങ്ങള്‍ യുഫെസ്റ്റ് നാലാംപതിപ്പിലുണ്ട്. 2400 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. മൂന്ന് വേദികളിലായി 34 ഇനങ്ങളിലായാണ് മത്സരങ്ങള്‍.

Comments are closed.