ന്യൂസിലന്‍ഡിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം തകര്‍ച്ചയോടെ തുടക്കമായി. സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 39 എന്ന നിലയിലാണ്. റോറി ബേണ്‍സ് (24), ജോ റൂട്ട് (6) എന്നിവരാണ് ക്രീസിലുള്ളത്. ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ക്കാണ് വിക്കറ്റ്. എന്നാല്‍ ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി.

ക്രിസ് വോക്സ് മൂന്നും സാം കുറന്‍ രണ്ടും ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും നേടി. ഇന്നലെ സെഞ്ചുറി നേടിയ ടോം ലാഥം നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. 172 പന്തില്‍ 16 ബൗണ്ടറി ഉള്‍പ്പെടെ 105 റണ്‍സാണ് ലാഥം നേടിയത്. ബിജെ വാട്ലിങ് (55), ഡാരില്‍ മിച്ചല്‍ (73), റോസ് ടെയ്ലര്‍ (53) എന്നിവരും മികച്ച പ്രകടനം നടത്തിയിരുന്നു. ഡൊമിനിക് സിബ്ലി (4), ജോ ഡെന്‍ലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Comments are closed.