സംസ്ഥാനത്ത് നാളെ മുതല്‍ പിന്‍സീറ്റില്‍ ഇരിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി

കൊച്ചി : സംസ്ഥാനത്ത് നാളെ മുതല്‍ പിന്‍സീറ്റില്‍ ഇരിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് പരിശോധന നാളെ മുതല്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കുട്ടികള്‍ ഉള്‍പ്പെടെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കേടതി ഉത്തരവിറക്കിയത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കി ബോധവത്ക്കരണം നല്‍കുകയും ഹെല്‍മറ്റ് വാങ്ങാനുള്ള സാവാകാശവും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ഇല്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെല്‍മറ്റ് വയക്കാതെ യാത്ര ചെയ്യാതാല്‍ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളെടുക്കും. വാഹനങ്ങള്‍ പിന്‍തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.