മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്ന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉച്ചയ്ക്കു ശേഷം വോട്ടെടുപ്പ്

മുംബൈ : മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നെങ്കിലും ഇന്ന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉച്ചയ്ക്കു ശേഷം വോട്ടെടുപ്പ് . 2 ദിവസമായി മുംബൈയിലുള്ള എംഎല്‍എമാരുടെ സൗകര്യം കൂടി പരിഗണിച്ചാണിത്. ബിജെപിയുടെ കാളിദാസ് കൊളംബ്കറിനു പകരം മുന്‍ സ്പീക്കര്‍ കൂടിയായ എന്‍സിപിയിലെ ദിലീപ് വല്‍സെ പാട്ടീലിനെ പുതിയ പ്രോടെം സ്പീക്കറായി നിയോഗിച്ചു.

ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിക്കും പദവികള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിനെ എന്‍സിപി പരിഗണിച്ചേക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

കൂറുമാറി തിരികെയെത്തിയ അജിത്തിന് സുപ്രധാന പദവി നല്‍കുന്നതിനോട് കോണ്‍ഗ്രസിന് പൂര്‍ണ യോജിപ്പില്ലെങ്കിലും എന്‍സിപിയുടെ ആഭ്യന്തര കാര്യം എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിനില്ലെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി 170 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.

തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ഏതാനും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി ലഭിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആറു മന്ത്രിമാരും ഇന്നലെ ചുമതലയേറ്റതോടെ മരങ്ങള്‍ മുറിച്ചുനീക്കി മുംബൈയിലെ ആരേ കോളനിയില്‍ മെട്രോ റെയില്‍ കാര്‍ ഷെഡ് നിര്‍മിക്കാനുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ പദ്ധതി സ്റ്റേ ചെയ്തതായി ഉദ്ധവ് അറിയിച്ചു.

Comments are closed.