വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒമാന്‍ ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി

ന്യൂഡല്‍ഹി: ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി.

മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പില്‍, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് ജയില്‍ മോചിതരാകുന്നത്. ഇതോടെ വിവിധ കേസുകളില്‍ ഒമാനില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്ന മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ജയില്‍ മോചിതരാകുന്നതാണ്.

വി.മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. വിവിധ കേസുകളില്‍ ഒമാനില്‍ തടവുശിക്ഷ അനുഭവിച്ചു വന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവ്കാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 18 ആണ് ഒമാന്‍ ദേശീയ ദിനമായി ആചരിക്കുന്നത്. മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പില്‍, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍. രമേശന്‍ കിനാത്തെരിപറമ്പില്‍, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവന ചന്ദ്രന് 10 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവന ചന്ദ്രന്‍ ശിക്ഷയനുഭവിച്ചിരുന്നത്.

Comments are closed.