തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി പേടിഎം

ദില്ലി: കെവൈസി, ഒ2ഒ, റീട്ടെയ്ല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തിലുള്ള ജൂനിയര്‍ ലെവലിലും മധ്യനിരയിലുമുള്ള 500 ഓളം പേരെ പിരിച്ചുവിടാനൊരുങ്ങി പേടിഎം. ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായി മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്.

ആകെയുള്ള ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിടുക. പല സംസ്ഥാനങ്ങളിലെയും തലവന്മാരോടും ജൂനിയര്‍ മാനേജര്‍മാരോടും ടീം ലീഡര്‍മാരോടും ജോലി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. രാജിവയ്ക്കുന്നവര്‍ക്ക് രണ്ട് മാസത്തെ വേതനം നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്.

Comments are closed.